
ന്യൂഡൽഹി: വീടിനുള്ളിലാണ് ജാതി അധിക്ഷേപമേറ്റതെങ്കിൽ എസ്.സി/എസ്.ടി നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. പ്രതിയുടെ ഈ രീതിയിലുള്ള വാദം ശരിവയ്‌ക്കുകയായിരുന്നു. ജാതിയുടെ പേരിൽ പൊതുമദ്ധ്യത്തിൽ അപമാനിക്കപ്പെട്ടാൽ മാത്രമേ പ്രോസിക്യൂഷൻ നടപടിയെടുക്കാൻ കഴിയുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി. വീട്ടിൽ കടന്നുകയറി ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന ഡൽഹിയിലെ കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |