SignIn
Kerala Kaumudi Online
Saturday, 16 May 2026 1.39 AM IST

'സൂക്ഷിച്ചോ': ആയിരക്കണക്കിന് വ്യാജ വക്കീലന്മാരെന്ന് സുപ്രീംകോടതി

d

ന്യൂഡൽഹി: ഡൽഹിയിൽ മാത്രം ആയിരക്കണക്കിന് വ്യാജ വക്കീലന്മാരെന്ന് സുപ്രീംകോടതി. അവരുടെ നിയമബിരുദത്തിന്റെ ആധികാരികത പരിശോധിക്കൽ സി.ബി.ഐയെ ഏൽപ്പിക്കുമെന്നും സൂചന നൽകി. ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക പദവി നിശ്ചയിക്കലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് നിരീക്ഷണം. ചില അഭിഭാഷകരുടെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ കാണുമ്പോൾ അവരുടെ നിയമബിരുദം യഥാർത്ഥമാണോയെന്നാണ് സംശയം. ബാർ കൗൺസിൽ ഒഫ് ഇന്ത്യ ഒന്നും ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360