
ന്യൂഡൽഹി: ബക്രീദിന് പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയണമെന്ന പൊതുതാത്പര്യഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. അടിയന്തരമായി വാദംകേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തള്ളി. ആഘോഷത്തിന്റെ തലേദിവസമാണോ ആവശ്യമുന്നയിക്കുന്നതെന്നും നിരീക്ഷിച്ചു. ഗോവധ നിരോധന നിയമം കാര്യക്ഷമമായി നടപ്പാക്കണമെന്നാണ് അഡ്വ. ബരുൺ കുമാർ സിൻഹ കോടതിയോട് ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |