SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.13 AM IST

വൻ പ്രഖ്യാപനങ്ങളുമായി വിജയ് കാർഷിക കടം എഴുതിത്തള്ളും

zz

 സിനിമാ പ്രദർശനം വർദ്ധിപ്പിക്കും

ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് വിജയ് സർക്കാർ. കാർഷിക കടങ്ങൾ എഴുതിത്തള്ളിയും സിനിമാ പ്രദർശനത്തിന് കൂടുതൽ സമയം അനുവദിച്ചും ഉത്തരവിറക്കി. അരലക്ഷം രൂപയിൽ താഴെ വായ്പയെടുത്ത രണ്ടരയേക്കറിൽ താഴെ കൃഷിയിടമുള്ള കർഷകരുടെ മുഴുവൻ തുകയും എഴുതിത്തള്ളും. ചെറുകിട കർഷകരിൽ അരലക്ഷം രൂപയിൽ താഴെ വായ്പയെടുത്തവരുടെ 50 ശതമാനം വായ്പയാകും എഴുതിത്തള്ളുക. 50,000ത്തിൽ കൂടുതൽ വായ്പയെടുത്തവരുടെ കടത്തിൽ ചട്ടങ്ങൾ പ്രകാരം ഇളവ് നൽകും. കർഷകർക്ക് സാമ്പത്തിക സഹായം നൽകാനും കാർഷിക മേഖലയിലെ കടബാദ്ധ്യത കുറയ്ക്കാനും ഈ സംരംഭം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്നാട്ടിലെ തിയേറ്ററുകളിൽ പ്രദർശന സമയം വർദ്ധിപ്പിച്ചു. റിലീസ് ചെയ്ത ആഴ്ചയിൽ സിനിമകൾക്ക് ഒരു ദിവസം അഞ്ച് പ്രദർശനങ്ങൾ വരെ നടത്താനാകും. കൂടുതൽ പ്രദർശനങ്ങൾ നടത്തുന്നതിലൂടെ സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും വരുമാനം വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യം.

നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയുമായി താങ്ങുവില ഉയർത്താനും തീരുമാനമായി. രണ്ട് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളുടെയും മക്കളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും.

അതേസമയം, കാർഷിക കടം എഴുതിത്തള്ളാനെടുത്ത മാനദണ്ഡം ശരിയല്ലെന്ന ആരോപണവുമായി വിവിധ കർഷക സംഘടനകൾ രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360