ന്യൂഡൽഹി: കൽക്കരി അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെയുള്ള 2015ലെ വിചാരണക്കോടതി സമൻസ് സുപ്രീംകോടതി റദ്ദാക്കി. സി.ബി.ഐ നൽകിയ ക്ലീൻചിറ്റ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. അദ്ദേഹത്തിനെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചു. പട്യാല ഹൗസ് പ്രത്യേക സി.ബി.ഐ കോടതി ജഡ്‌ജിയായിരിക്കെ ഭരത് പരാശർ ആണ് സമൻസ് അയച്ചത്. ഇദ്ദേഹം നിലവിൽ സുപ്രീംകോടതി സെക്രട്ടറി ജനറലാണ്.
മൻമോഹൻ സിംഗിനെതിരെയുള്ള കേസ് എഴുതിത്തള്ളി സി.ബി.ഐ റിപ്പോർട്ട് നൽകിയിട്ടും അതു മറികടന്ന് സമൻസ് അയച്ചതിന് ന്യായീകരണമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2024 ഡിസംബർ 26ന് മൻമോഹൻ സിംഗ് മരണമടഞ്ഞെങ്കിലും അദ്ദേഹം സമർപ്പിച്ചിരുന്ന അപ്പീൽ പരിഗണിച്ച് കോടതിയുത്തരവിന്റെ നിയമസാധുത പരിശോധിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |