
ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബില്ലിന്റെ ചർച്ചയ്ക്കിടെ ഭരണപക്ഷവും പ്രതിക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര്. വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കേന്ദ്ര സർക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രാഹുൽ ഗാന്ധിയുടെ കടുത്ത ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെ ബിൽ പാസാക്കി. രാഹുൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളമുണ്ടാക്കി. രാഹുലിനെതിരെ കേന്ദ്രമന്ത്രി കിരൺറിജിജു രൂക്ഷവിമർശനമുന്നയിച്ചു. ഇതിനിടെ പ്രിയങ്ക ഗാന്ധി രാഹുലിന് കുറിപ്പടി എഴുതി നൽകി. മുൻനിരയിലെത്തി രഹസ്യം പറയുകയും ചെയ്തു. ബഹളമുണ്ടായാൽ പ്രസംഗിക്കരുതെന്ന നിർദ്ദേശമാണ് നൽകിയതെന്ന രീതിയിലായിരുന്നു രാഹുലിന്റെ പിന്നീടുള്ള പെരുമാറ്റം. പ്രതിഷേധിച്ച് സീറ്റിലിരുന്ന രാഹുലിനെ സ്പീക്കർ നിർബന്ധിച്ചാണ് എഴുന്നേൽപ്പിച്ചത്. .
ആഭ്യന്തരമന്ത്രി അറിയാതെ
പെല്ലറ്റ് ഉപയോഗമോ
സഭയിൽ രാഹുൽ
വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കാത്തവർ ഇഡിയറ്റുകൾ. അവർ ദൈവമാണെന്ന് ഇഡിയറ്റുകൾ ധരിക്കുന്നു. അവരെ പിന്തുണയ്‌ക്കാൻ അന്ധ ഭക്തരുടെ ഗ്രൂപ്പുമുണ്ട്. ഭരണപക്ഷത്തെ ആരെയും ലക്ഷ്യമിട്ടല്ല വാക്ക് പ്രയോഗിക്കുന്നത്.
ബി.ജെ.പി സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്നത് ആർ.എസ്.എസ്. എല്ലാ സർവകലാശാലകളിലും ആർ.എസ്.എസ് വൈൻചാൻസലർമാരുണ്ട്.
വിദ്യാർത്ഥികൾക്കു നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ഉത്തരവിട്ടത് ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷായ്‌ക്ക് സഭയിൽ വരാൻ പേടി. 30 കാറുകളുടെ അകമ്പടിയിൽ സഞ്ചരിക്കുന്നു.
ആഭ്യന്തര മന്ത്രിയോ, പ്രധാനമന്ത്രിയോ അറിയാതെ പെല്ലറ്റ് ഗൺ ഉപയോഗിക്കില്ല.
രാഹുൽ ഉപയോഗിച്ചത്
അൺപാർലമെന്ററി വാക്കി
സർക്കാരിന്റെ പ്രതിരോധം:
രാഹുൽ ഉപയോഗിച്ചത് അൺപാർലമെന്ററി വാക്ക്. രാഹുൽ സഭയിൽ വൈകാരികമായി പ്രതികരിക്കുന്നു. പ്രതിപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗം മുൻപ് തടസപ്പെടുത്തി.
അമിത് ഷായ്‌ക്കെതിരെ നടത്തിയത് ഗൗരവതരമായ ആരോപണം. രാഹുൽ മാപ്പു പറയണം. വെടിവയ്‌ക്കാൻ ഉത്തരവിട്ടതിന് തെളിവ് ഹാജരാക്കണം.
വെടിവയ്ക്കാൻ ഉത്തരവിടേണ്ടത് ജില്ലാ മജിസ്ട്രേറ്റാണ്.
അമിത് ഷാ 30 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിച്ചിട്ടില്ല.
തെളിവില്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുത്. ആഭ്യന്തര മന്ത്രി സഭയിൽ വരാത്തത് അദ്ദേഹത്തിന്റെ വകുപ്പുമായി ബന്ധപ്പെട്ട നടപടികളില്ലാത്തതിനാൽ. പ്രതിപക്ഷ നേതാവ് സഭാ മര്യാദകൾ പാലിക്കണം.
-ഓം ബിർള
ലോക്‌സഭാസ്‌പീക്കർ
A heated exchange took place between the ruling party and the opposition during the discussion on the Public Examination Malpractice Prevention Bill. During the debate, Rahul Gandhi strongly criticized the Central government and Home Minister Amit Shah over the alleged pellet gun attack on students.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |