ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറിയായി രാമക്ഷേത്രനിർമ്മാണ പദ്ധതി പ്രോജക്ട് മാനേജരായിരുന്ന ജഗദീഷ് അഫാലെയെ നിയമിച്ചു. ട്രസ്റ്റ് ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നിയമനം. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളുടെ ഏകോപനവും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടവുമാണ് സെക്രട്ടറിയെന്ന നിലയിൽ ചുമതല. സെപ്‌തംബർ രണ്ടിനു ചേരുന്ന ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് യോഗം നിയമനത്തിന് ഔദ്യോഗിക അംഗീകാരം നൽകും.
മഹാരാഷ്ട്രയിലെ പുനെ സ്വദേശിയായ ജഗദീഷ് അഫാലെ ഐ.ഐ.ടി ബോംബെയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയിട്ടുണ്ട്. സംഭാവനക്കൊള്ള പുറത്തുവന്നതിന് പിന്നാലെ ഭരണസംവിധാനം കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇതാദ്യമായി സി.ഇ.ഒ, സെക്രട്ടറി പദവികൾ രൂപീകരിച്ചത്. സി.ഇ.ഒ പദവിയിൽ ഉടൻ നിയമനം നടക്കുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |