SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

ഇ20 പെട്രോൾ എൻജിനെ ബാധിക്കില്ല: ഗഡ്‌കരി

e

 ഇന്ധനക്ഷമത കുറയും

ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ ആറ് ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ വാഹനങ്ങളുടെ എൻജിന് തകരാറുണ്ടാക്കില്ലെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.

80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേർന്നതാണ് ഇ20. എഥനോളിന്റെ സാന്ദ്രത പെട്രോളിനെക്കാൾ കുറവായതിനാലാണ് ഇന്ധനക്ഷമതയിൽ നേരിയ കുറവ് അനുഭവപ്പെടുന്നത്. ഇ20 പെട്രോൾ ബി.എസ്-3 വാഹനങ്ങളുടെ റബ്ബർ ഭാഗങ്ങൾക്ക് കേടുപാട് ഉണ്ടാക്കിയേക്കാമെന്ന് കഴിഞ്ഞ ദിവസം ഗഡ്കരി രാജ്യസഭയിൽ പറഞ്ഞിരുന്നു.

ഇ20 സുരക്ഷിതമാണെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും സഭയിൽ പറഞ്ഞു. എൻജിന് ഒന്നും സംഭവിക്കില്ലെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITIN GADKARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360