SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

നീറ്റ് ചോർച്ച ശൃംഖലയിൽ കേരളത്തിൽ പഠിച്ച രാജസ്ഥാൻ സ്വദേശിയും

a

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർത്തിയ രാജ്യവ്യാപക ക്രിമിനൽ ശൃംഖലയിൽ കേരളത്തിൽ പഠിച്ച രാജസ്ഥാൻ സ്വദേശിയുമുണ്ടെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കി. ഡൽഹി പട്യാല ഹൗസ് പ്രത്യേക അതിവേഗ കോടതിയിൽ ജൂലായ് 28ന് സമർപ്പിച്ച കുറ്റപത്രത്തിലാണിത്. മഹാരാഷ്ട്ര,രാജസ്ഥാൻ,ഹരിയാന,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കണ്ണികൾ വാട്സ് ആപ്പ് മുഖേനയാണ് ചോദ്യപേപ്പ‌ർ പ്രചരിപ്പിച്ചത്. കേരളത്തിൽ പഠിച്ചിരുന്ന രാജസ്ഥാൻ സികർ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി മേയ് ഒന്നിന് നാട്ടിലെ സുഹൃത്തിന് ചോദ്യങ്ങൾ അയച്ചുകൊടുത്തുവെന്ന് കേന്ദ്ര ഏജൻസി കണ്ടെത്തി. ഈ വിവരമറിഞ്ഞ സികറിലെ അദ്ധ്യാപകനായ ശശികാന്ത് സുതാർ, എൻ.ടി.എയ്‌ക്ക് ഇമെയിൽ അയച്ചു. ഇവിടെ നിന്നാണ് ചോർച്ചയെ സംബന്ധിച്ച ആദ്യവിവരം എൻ.ടി.എയ്‌ക്ക് ലഭിച്ചതെന്ന് സി.ബി.ഐ പറയുന്നു. വിദ്യാർത്ഥിയെ കേസിൽ നിർണായക മാപ്പുസാക്ഷിയാക്കുമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360