SignIn
Kerala Kaumudi Online
Sunday, 16 August 2026 3.44 AM IST

സ്വാതന്ത്ര്യദിനാഘോഷം: വിജയ്ക്ക് സല്യൂട്ട് നൽകി തൃഷ

z

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‌യുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന് സുഹൃത്തും നടിയുമായ തൃഷയെത്തിയത് തമിഴ്നാട്ടിൽ വീണ്ടും ചർച്ചയായി. വിജയ്‌യുടെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖർ, എസ്.എ. ചന്ദ്രശേഖർ എന്നിവർക്കൊപ്പം മുൻനിരയിലാണ് തൃഷയും അമ്മ ഉമയും ഇരുന്നത്. ദേശീയ പതാക ഉയർത്തിയ ശേഷം തുറന്ന ജീപ്പിൽ സല്യൂട്ട് ചെയ്തു കടന്നുപോയ മുഖ്യമന്ത്രി വിജയ്ക്ക് തൃഷ സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം കഴിഞ്ഞ 7ന് വിവാഹമോചന ഹർജി പിൻവലിച്ചിരുന്നു. ശേഷം ഇരുവരും ഒന്നിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് തൃഷ വീണ്ടും തമിഴ്നാട് സർക്കാരിന്റെ ചടങ്ങിൽ വി.വി.ഐ.പിയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, TRISHA, VIJAY TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360