
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി. ടണലിനുള്ളിൽ ഇനിയും രണ്ട് തൊഴിലാളികൾ കൂടി കിടക്കുകയാണ്. ഇവരെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടാണ് മിന്നൽ പ്രളയത്തെ തുടർന്ന് വെള്ളവും ചെളിയും ഇരച്ചുകയറി തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 14 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങൾ ഹൈപവർ പമ്പുകളും റാഫ്റ്റുകളും ഉപയോഗിച്ച് തുരങ്കത്തിനുള്ളിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകട പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡിൽ 17 വരെ ജാഗ്രതാ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |