SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.40 AM IST

ആനത്താരയിൽ തടസമുണ്ടാക്കരുത്: സുപ്രീംകോടതി

sc

ന്യൂഡൽഹി: മനുഷ്യരെ ആക്രമിക്കുന്നു, സ്വത്തുക്കൾ നശിപ്പിക്കുന്നു എന്നിങ്ങനെ പറഞ്ഞ് ആനത്താരയിൽ തടസമുണ്ടാക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദ്ദേശം. നാട്ടുകാർ ആയുധങ്ങളും തീഗോളങ്ങളും ഉൾപ്പെടെ ഉപയോഗിച്ച് ആനകളെ തുരത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയടക്കം ആനത്താരയിലുണ്ടാക്കുന്ന തടസങ്ങൾ നീക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ അറിയിക്കണം. ഇതിനായി രാജ്യവ്യാപക സർവേ നടത്തണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. മാദ്ധ്യമപ്രവർത്തക പ്രേരണ ബിൻന്ദ്ര സമർപ്പിച്ച ഹർജിയിലാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360