SignIn
Kerala Kaumudi Online
Sunday, 07 June 2026 11.26 PM IST

മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തി വിജയ്; പൊന്നാടയും പൂച്ചെണ്ടും കൈമാറി

READ ENGLISH VERSION
vijay

ചെന്നൈ: മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്‌ച. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്നാണ് വിജയ്‌യെ സ്വീകരിച്ചത്. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ സ്റ്റാലിൻ തന്റെ എക്‌സ് പേജിൽ പങ്കുവച്ചിട്ടുണ്ട്.

വിജയ് എത്തിയപ്പോൾ ഉദയനിധി അദ്ദേഹത്തെ ഹസ്തദാനം ചെയ്‌തും ആലിംഗനം ചെയ്‌തും സ്വീകരിച്ചു. പിന്നാലെ സ്റ്റാലിനും അദ്ദേഹത്തെ ആലിംഗനം ചെയ്‌തു. കൂടിക്കാഴ്ചയ്ക്കിടെ ഇരു നേതാക്കളും പൊന്നാടയും പൂച്ചെണ്ടുകളും കൈമാറി. തമിഴ്‌നാട്ടിലെ വിവിധ പാർട്ടികളിലെ മുതിർന്ന നേതാക്കളുമായി വിജയ് ഇന്ന് കൂടിക്കാഴ്‌ച നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എല്ലാവരെയും അവരുടെ വസതിയിലെത്തി സന്ദർശിക്കുമെന്നാണ് ടിവികെ വൃത്തങ്ങൾ അറിയിച്ചിരുന്നത്.

സ്റ്റാലിനെ കൂടാതെ വിസികെ അദ്ധ്യക്ഷൻ തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈക്കോ ഉൾപ്പെടെയുള്ളവരെ വിജയ് സന്ദർശിച്ചേക്കും. എഐഎഡിഎംകെ നേതൃത്വത്തെ കാണുന്ന കാര്യത്തിൽ മാത്രം അനിശ്ചിതത്വം നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. അനുഗ്രഹം തേടുന്നതിനൊപ്പം ഭരണനിർവഹണത്തിന് വേണ്ട അഭിപ്രായങ്ങൾ കൂടി ചോദിച്ചറിയാനാണ് വിജയ് മുതിർന്ന നേതാക്കളെ കാണുന്നത്.

ഇന്നലെയാണ് ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. രാഷ്‌ട്രീയ, സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, MK STALIN, TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360