SignIn
Kerala Kaumudi Online
Sunday, 31 May 2026 12.21 PM IST

'ഇന്ത്യയിൽ ഇങ്ങനെയൊക്കെയാണെന്ന് പ്രതീക്ഷിച്ചില്ല'; വൈറലായി വിദേശ വനിതയുടെ അനുഭവം

miya

ഗോവ: വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യയെ പ്രണയിച്ച് ഒരു വിദേശ വനിത കൂടി. ഇന്ത്യയിലൂടെയുള്ള യാത്രയ്ക്കിടെ തന്നെ അത്ഭുതപ്പെടുത്തിയ പത്ത് കാര്യങ്ങളെക്കുറിച്ച് മിയ എന്ന സഞ്ചാരി പങ്കുവച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങൾ മുതൽ ഗതാഗത സൗകര്യങ്ങൾ വരെ ഈ പട്ടികയിലുണ്ട്.


ഇന്ത്യക്കാർ സ്വന്തം രാജ്യം ചുറ്റിക്കാണാൻ ഇത്രയധികം താല്പര്യം കാണിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് മിയ പറയുന്നു. ഹോസ്റ്റലുകളിൽ പലപ്പോഴും താൻ മാത്രമായിരുന്നു വിദേശത്ത് നിന്നുള്ള ഏക സഞ്ചാരി. അവിടെ വച്ച് പരിചയപ്പെട്ട ഇന്ത്യൻ സുഹൃത്തുക്കളോടൊപ്പം ആഴ്ചകളോളം താൻ യാത്ര ചെയ്തതായും മിയ പറയുന്നു. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരെങ്കിലും എല്ലാ ചെറിയ റെസ്റ്റോറന്റുകളിലും കൈ കഴുകാൻ സിങ്കും സോപ്പും നിർബന്ധമായും ഉണ്ടായതും ശ്രദ്ധേയമായി. ഇന്ത്യയിൽ എല്ലായിടത്തും ചൈനീസ്, ഇസ്രയേലി ഭക്ഷണ വിഭവങ്ങൾ ലഭിക്കുന്നുണ്ട്. മികച്ച രീതിയിലുള്ള ഹമ്മൂസും ഫലാഫലും ഇന്ത്യയിൽ നിന്ന് കഴിക്കാൻ സാധിച്ചുവെന്നും വിദേശ വനിത പറയുന്നു.


കുഞ്ഞുങ്ങളുടെ കണ്ണിൽ കണ്മഷി എഴുതുന്നത് വെറുമൊരു അലങ്കാരമല്ലെന്നും, കണ്ണ് തട്ടാതിരിക്കുന്നതുമയി ബന്ധപ്പെട്ട വിശ്വാസത്തിന്റെ ഭാഗമാണെന്നും മിയ മനസിലാക്കി. ഇന്ത്യക്കാർ വളരെ വ്യക്തമായി ഇംഗ്ലീഷ് സംസാരിക്കുന്നതിനാൽ ആശയവിനിമയം വളരെ എളുപ്പമാക്കിയെന്നും മിയ പ്രശംസിച്ചു. വിദൂര സ്ഥലങ്ങളിൽ പോലും യൂബർ പോലുള്ള ടാക്സി സർവീസുകളും മറ്റ് ഡെലിവറി ആപ്പുകളും ലഭ്യമാകുന്നതും മിയയെ അത്ഭുതപ്പെടുത്തി.

യാത്രയ്ക്കിടെ ശുദ്ധജലത്തെ കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മിയ ഓർമ്മിപ്പിക്കുന്നുണ്ട്. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചെങ്കിലും അത് തന്റെ യാത്രയെ ഒരു തരത്തിലും ബാധിച്ചില്ലെന്നും മിയ പറയുന്നു. ഇവിടെ ട്രെയിൻ ടിക്കറ്റുകൾ വളരെ വേഗം വിറ്റുതീരുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് മിയയുടെ അനുഭവം. ഇന്ത്യയെ തനിക്ക് ഇഷ്‌ടമാകുമെന്ന് നേരത്തെ തോന്നിയിരുന്നുവെന്നും മിയ വീഡിയോയിൽ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FOREIGN WOMAN, TOUR, OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360