SignIn
Kerala Kaumudi Online
Tuesday, 26 May 2026 9.49 PM IST

വിമാനത്തില്‍ നിന്ന് ഇന്‍ഡിഗോ പൈലറ്റ് പകര്‍ത്തിയ ദൃശ്യം, വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകള്‍

indigo

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടേക്കോഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ സ്വര്‍ണനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന നഗരങ്ങളുടെ രാത്രി ഭംഗിയാകാം. മറ്റ് ചിലപ്പോള്‍ പ്രകൃതിയുടെ മനോഹാരിതയാകാം. ഇപ്പോഴിതാ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റ് പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശം ഒരു സ്വര്‍ണ നൂല് നീണ്ട് കിടക്കുന്നത് പോലെ ദൃശ്യമാകുന്നതാണ് വീഡിയോയിലുള്ളത്.

വിഭജന സമയത്ത് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ വരയ്ക്കപ്പെട്ട അന്താരാഷ്ട്ര അതിര്‍ത്തിയായ 'റാഡ്ക്ലിഫ് ലൈനിന്റെ' ചില ഭാഗങ്ങളാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. വിമാനത്തിലെ ക്യാപ്റ്റന്റെ അനൗണ്‍സ്‌മെന്റ് കേട്ട് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയ യാത്രക്കാര്‍ക്കും മനോഹര ദൃശ്യം കാണാനായി.

'ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, നിങ്ങള്‍ വിമാനത്തിന് പുറത്തേക്ക് നോക്കുകയാണെങ്കില്‍, ലോകത്തിലെ ഏറ്റവും സെന്‍സിറ്റീവും കനത്ത സുരക്ഷയുള്ളതുമായ അതിര്‍ത്തികളില്‍ ഒന്നായ ഇന്ത്യപാക്കിസ്ഥാന്‍ അതിര്‍ത്തിയുടെ അതിശയകരമായ ഒരു കാഴ്ച നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും', വിമാനത്തിലെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ ക്യാപ്റ്റന്‍ പ്രദീപ് കൃഷ്ണന്‍ യാത്രക്കാരോട് പറഞ്ഞു.


വീഡിയോ ചുവടെ

A post shared by Pradeep Krishnan (@capt_pradeepkrishnan)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INDIGO AIRLINES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360