SignIn
Kerala Kaumudi Online
Wednesday, 27 May 2026 11.32 PM IST

സമൂസ കച്ചവടക്കാരന്റെ ഇരിപ്പ് 'ഒട്ടും ശരിയല്ല'; എന്ത് വിശ്വസിച്ച് ട്രെയിനില്‍ നിന്ന് ആഹാരം വാങ്ങി കഴിക്കും?

samoosa

ന്യൂഡല്‍ഹി: ഉയര്‍ന്ന വില നല്‍കിയാണ് പലപ്പോഴും ട്രെയിനുകളില്‍ നിന്ന് യാത്രക്കാര്‍ ഭക്ഷണം വാങ്ങി കഴിക്കുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സ്വാദിനേയും അത് പാകം ചെയ്യുന്ന സ്ഥലങ്ങളേക്കുറിച്ചുമൊക്കെയുള്ള പരാതികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇന്ത്യന്‍ റെയില്‍വേയോളം പ്രായം വരും. യാത്രക്കാര്‍ പറയുന്നത് വെറുതേയല്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒരു ട്രെയിനിനുള്ളിലെ സമൂസ കടച്ചവടക്കാരന്റെ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.

ഓടുന്ന ട്രെയിനിന്റെ തറയില്‍ സമൂസ പാത്രം തുറന്നുവെക്കുകയും കച്ചവടക്കാരന്‍ അതിനുമുകളിലായി കാലുകള്‍ എടുത്ത്‌വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. ട്രെയിനിലെ വാഷ് ബേസിന് താഴെ വൃത്തിഹീനമായ സ്ഥലത്ത്, വാതിലിന് സമീപമായാണ് കച്ചവടക്കാരന്‍ സമൂസ പാത്രവുമായി ഇരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധിപേരാണ് വീഡിയോക്ക് കീഴില്‍ പ്രതികരണവുമായി എത്തുന്നത്.

A post shared by India Daily Now (@indiadailynow)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OFFBEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360