SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.23 PM IST

ദേശി ബോളേഴ്‌സ് കംബൈൻ

തിരുവനന്തപുരം: ആഗോളതലത്തിലുള്ള പ്രവാസി മലയാളി ബാസ്കറ്റ്ബോൾ പ്രതിഭകളെ ഇന്ത്യയിലെ ആഭ്യന്തര കായിക മേഖലയുമായി കോർത്തിണക്കുന്നതിനായി 'ദേശി ബോളേഴ്സ് കംബൈൻ' കേരള കംബൈൻ ട്രയൽസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അണർ-14,19 (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) വിഭാഗങ്ങൾക്കായാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ വിവിധ ലീഗുകളുമായും അസോസിയേഷനുകളുമായും സഹകരിച്ച് ഏകലവ്യസ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് വിഭാവനം ചെയ്തതാണ് പദ്ധതി. വരാനിരിക്കുന്ന 'ബാസ്കറ്റ്ബോൾ ലീഗ് കേരള'യിലേക്ക് (BLK) പ്രവാസി മലയാളി താരങ്ങളെ എത്തിക്കുന്നതിനുള്ള പാതയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ, സ്റ്റാർട്ടിങ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എബിസി ബാസ്കറ്റ്ബോൾ ഡെവലപ്മെന്റ് ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ഈ നടപ്പിലാക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് :91 82898 07488.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360