
ലക്നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 40 റൺസിന് ലക്‌നൗ സൂപ്പർ ജയ്ന്റ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ലക്‌നൗവിനെ കൃത്യതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ 18 ഓവറിൽ 119 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു, ജോഫ്ര ആർച്ചർ മൂന്നും നാന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ്മ എന്നിവർ രണ്ടും രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയി എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്‌ത്തി.നാല് ലക്‌നൗ ബാറ്റർമാർ ഡക്കായി. ക്യാപ്‌ടൻ റിഷഭ് പന്ത്, ആയുഷ് ബധോനി, എയ്‌ഡൻ മർക്രം, മൊഹ്‌സിൻ ഖാൻ എന്നിവരാണ് പൂജ്യരായത്. അർദ്ധ സെഞ്ച്വറി നേടിയ മിച്ചൽ മാർഷാണ് (41 പന്തിൽ 55) ലക്നൗവിന്റെ ടോപ് സ്കോറർ. മാർഷിനെ കൂടാതെ നിക്കോളാസ് പൂരാൻ (22), ഇംപാക്ട് പ്ലെയർ ഹിമ്മത് സിംഗ് (15) എന്നിവർക്ക് മാത്രമേ ലക്നൗ ബാറ്റർമാരിൽ രണ്ടക്കത്തിൽ എത്താനായുള്ളൂ. 11 റൺസിൽ എത്തിയപ്പോൾ തന്നെ അവർക്ക് 3 വിക്കറ്റ് നഷ‌്ടമായിരുന്നു.
നേരത്തേ ഒരുഘട്ടത്തിൽ 77/5 എന്ന നിലയിലായിരുന്നു രാജസ്ഥാൻ, വെറ്റ്റൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗാണ് രാജസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്. 29 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ ജഡേജ 43 റൺസുമായി പുറത്താകാതെ നിന്നു.
യശ്വസി ജ്സ്വാൾ (12 പന്തിൽ 22), ഹെറ്റ്മേയർ (22), ക്യാപ്‌ടൻ റിയാൻ പരാഗ് (20), ഡൊണോവൻ ഫെരേരിയ (20), ശുഭം ദുബെ (11 പന്തിൽ 19), വൈഭവ് സൂര്യവംശി (8), ധ്രുവ് ജൂറൽ (0) എന്നിങ്ങനെയാണ് ഇന്നലെ കളത്തിലിറങ്ങിയ മറ്റ് രാജസ്ഥാൻ ബാറ്റർമാരുടെ പ്രകടനം. നന്നായി തുടങ്ങിയെങ്കിലും 32 റൺസിൽ വച്ച് രാജസ്ഥാന് ആദ്യ 3 വിക്കറ്റുകൾ നഷ്ടമായി. ജയ്സ്വാളിനെയും ജുറലിനേയും ഷമി മൂന്നാം ഓവറിൽ മടക്കി.
മൊഹ്‌സിൻ ഖാനെറിഞ്ഞ അടുത്ത ഓവർ മെയ്ഡനാക്കിയ സൂര്യവംശി അവസാന പന്തിൽ ദിഗ്വേഷ് റാത്തിക്ക് ക്യാച്ച് കൊടുത്തു മടങ്ങുകയും ചെയ്തു.
ഏഴാം വിക്കറ്റിൽ 25 പന്തിൽ 49 റൺസിന്റെ കൂട്ടുകട്ടുണ്ടാക്കിയ ജഡേജയും ദുബെയും ചേർന്നാണ് രാജസ്ഥാനെ 150 കടത്തിയത്.ഷമിയും പ്രിൻസും മൊഹ്സിനും 2 വിക്കറ്റ് വീതം നേടി.
രാജസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. ലക്നൗ ഒമ്പതാമതാണ്.
ഇന്ത്യയ്ക്ക് ബാറ്റിംഗ്
ഹൊഹന്നാസ്ബർഗ്: വനിതാ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക
ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മഴയെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസ് നേടി.
. ആദ്യ രണ്ട് മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നു ജയം.
ഇന്ന്
മുംബയ്- ചെന്നൈ
(രാത്രി 7.30 മുതൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |