SignIn
Kerala Kaumudi Online
Thursday, 25 June 2026 3.14 AM IST

അഷ്ഫാഖിന് ദേശീയ റെക്കാഡ്

ashfaq

തുംകൂർ : കർണാടകയിൽ നടക്കുന്ന ദേശീയ ജൂനിയർ (അണ്ടർ -20) അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം 400 മീറ്ററിൽ ദേശീയ റെക്കാഡോടെ സ്വർണം നേടി മലയാളി താരം മുഹമ്മദ് അഷ്ഫഖ്. 46.05 സെക്കൻഡിലാണ് ഫൈനലിൽ അഷ്ഫഖ് ഫിനിഷ് ചെയ്തത്.

തിരുവനന്തപുരം ജി.വി രാജ സ്കൂളിൽ കെ.എസ് അജിമോന് കീഴിൽ പരിശീലിക്കുന്ന അഷ്ഫഖ് ഹീറ്റ്സിൽതന്നെ ഏഷ്യൻ മീറ്റിന്റെയും സെമിയിൽ ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിന്റേയും യോഗ്യതാ മാർക്ക് മറികടന്നിരുന്നു. മീറ്റിന്റെ ആദ്യ ദിനത്തിൽ 47.39 സെക്കൻഡിലാണ് അഷ്ഫഖ് ഹീറ്റ്സിൽ ഒന്നാമനായി ഫിനിഷ് ചെയ്തത്.47.53 സെക്കൻഡാണ് ഏഷ്യൻ യോഗ്യതാ മാർക്ക്. സെമിയിൽ 46.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 47.11സെക്കൻഡിന്റെ ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാമാർക്കും മറികടന്നു.

പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ കെ.കിരൺ സ്വർണം നേടിയപ്പോൾ വനിതകളുടെ ഷോട്ട്പുട്ടിൽ അനുപ്രിയ വി.എസ് സ്വർണം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ASHFAQ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360