കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നടന്ന സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ആൺകുട്ടികളിൽ തൃശൂരും കിരീടം നിലനിർത്തി. പെൺകുട്ടികളുടെ ഫൈനലിൽ ആലപ്പുഴയെ 84–41 എന്ന സ്കോറിന് തകർത്താണ് കോഴിക്കോട് ജയിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ ആൺകുട്ടികളുടെ ഫൈനൽ നിശ്ചിത സമയത്തും ആദ്യ അധിക സമയത്തും സമനിലയിലായിരുന്നു. രണ്ടാം എക്സ്ട്രാ പീരിയഡിലേക്ക് നീണ്ട മത്സരത്തിൽ 119–112 എന്ന സ്കോറിന് തിരുവനന്തപുരത്തെ വീഴ്ത്തി തൃശൂർ കിരീടം നിലനിർത്തി.പെൺകുട്ടികളിൽ തിരുവനന്തപുരം വെങ്കലം നേടി. ആൺ കുട്ടികളിൽ കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |