SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

ഒറ്റഗോളിൽ ക്രൊയേഷ്യൻ ജയം

c

ടൊറന്റോ: ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനോട് തോറ്റിരുന്ന ക്രൊയേഷ്യ ഇന്നലെ പാനമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ലോകകപ്പ് രണ്ടാം റൗണ്ട് സാദ്ധ്യതകൾ സജീവമാക്കി. ടൊറന്റോയിൽ നടന്ന എൽ ഗ്രൂപ്പ് മത്സരത്തിന്റെ 54-ാം മിനിട്ടിൽ ആന്റേ ബുദിമിർ നേടിയ ഗോളിനായിരുന്നു ക്രൊയേഷ്യൻ ജയം. പകരക്കാരനായാണ് ബുദിമിർ കളത്തിലിറങ്ങിയത്. മറ്റൊരു മത്സരത്തിൽ ഇംഗ്ളണ്ടും ഘാനയും തമ്മിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ എൽ ഗ്രൂപ്പിൽ നിന്ന് മൂന്ന് പ്രബലന്മാർക്കും നോക്കൗട്ട് സാദ്ധ്യതയുണ്ട്. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇംഗ്ളണ്ടിനും ഘാനയ്ക്കും നാലുപോയിന്റ് വീതവും ക്രൊയേഷ്യയ്ക്ക് മൂന്ന് പോയിന്റുമാണുള്ളത്. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇംഗ്ളണ്ട് പാനമയേയും ക്രൊയേഷ്യ ഘാനയേയും നേരിടും.

കൊളംബിയ

രണ്ടാം റൗണ്ടിൽ

ഗ്രൂപ്പ് കെയിൽ കോംഗോയെ 1-0ത്തിന് തോൽപ്പിച്ച് കൊളംബിയ രണ്ടാം റൗണ്ടിലെത്തി. ഡാനിയേൽ മുനോസാണ് ഗോളടിച്ചത്. കഴിഞ്ഞരാത്രി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ഉസ്ബക്കിസ്ഥാനെ 5-0ത്തിന് തോൽപ്പിച്ച പോർച്ചുഗൽ ഗ്രൂപ്പ് കെയിൽ നാലുപോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360