SignIn
Kerala Kaumudi Online
Saturday, 04 July 2026 4.26 AM IST

പ്രിയപ്പെട്ട ജോട്ട, നിനക്കായി ഈ ജയം

portugal

ടൊറന്റോ : കാറപകടത്തിൽ മരണപ്പെട്ട സഹതാരം ഡീഗോ ജോട്ടയുടെ ഓർമ്മകൾക്ക് മുന്നിൽ ക്രൊയേഷ്യയ്ക്ക് എതിരായ ഐതിഹാസിക വിജയം സമർപ്പിച്ച് പോർച്ചുഗൽ. ജോട്ടയുടെ ആദ്യ ചരമവാർഷികത്തിലാണ് പോർച്ചുഗൽ ക്രൊയേഷ്യയെ നേരിടാൻ ഇറങ്ങിയത്.എല്ലാ ടീമുകളും ലോകകപ്പിനായി 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ പോർച്ചുഗൽ 27 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചത്. ഓണററി മെമ്പറായി ജോട്ടയേയും കൂടി ചേർത്തായിരുന്നു രാജ്യത്തിന്റെ ആദരം.

ഇന്നലെ മത്സരശേഷം ജോട്ടയുടെ 21-ാം നമ്പർ ജഴ്സിയണിഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ടിലെത്തിയത്. എന്നും തങ്ങളുടെ ഉള്ളിൽ മരിക്കാത്ത ഓർമ്മയായി ജോട്ട ഉണ്ടാകുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആകാശത്തേക്ക് നോക്കി ക്രിസ്റ്റ്യാനോ ജോട്ടയ്ക്ക് ആദരമർപ്പിക്കുകയും അദ്ദേഹത്തിന്റെ ജഴ്സിയുമായി ടീം ഫോട്ടോ എടുക്കുകയും ചെയ്തു.

2025 ജൂലായ് മൂന്നിനാണ് സ്പെയ്നിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ജോട്ടയും സഹോദരനും മരണപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360