
ടൊറന്റോ : തന്റെ അവസാന ലോകകപ്പിനിറങ്ങിയ ക്രൊയേഷ്യൻ നായകൻ ലൂക്കാ മൊഡ്രിച്ചിന് കണ്ണീരോടെ മടക്കം. ലോകകപ്പിന്റെ നോക്കൗട്ടിൽ കളിക്കുന്ന ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെ താരമായാണ് 40കാരനായ ലൂക്കയുടെ മടക്കം.
2006ലാണ് ലൂക്കയുടെ ലോകകപ്പ് അരങ്ങേറ്റം. തന്റെ അഞ്ചാം ലോകകപ്പിലാണ് അവസാനിപ്പിക്കുന്നത്. 23 മത്സരങ്ങളിൽ രണ്ട് ഗോളുകളേ നേടിയിട്ടുള്ളൂവെങ്കിലും നിരവധി ഗോളുകൾക്ക് വഴിയൊരുക്കി.2018 ലോകകപ്പിൽ ക്രൊയേഷ്യ റണ്ണേഴ്സ് അപ്പായതും 2022ൽ മൂന്നാം സ്ഥാനക്കാരായതും ലൂക്കയുടെ മികവിലായിരുന്നു. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (202) കളിച്ച താരമാണ് ലൂക്ക. 29 ഗോളുകളും നേടി. ലോക ഫുട്ബാളിൽ ലൂക്കയേക്കാൾ മത്സരങ്ങൾ കളിച്ച ഒരൊറ്റ താരമേയുള്ളൂ ക്രിസ്റ്റ്യാനോ (232).
സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിൽ ദീർഘനാൾ ഒരുമിച്ച് കളിച്ച പ്രിയകൂട്ടുകാരനെ മത്സരശേഷം നല്ലവാക്കുകൾകൊണ്ട് മൂടിയാണ് ക്രിസ്റ്റ്യാനോ യാത്രയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |