
യെല്ലോ, റെഡ് കാർഡുകളുടെ വരവിന് കാരണക്കാരനായ അർജന്റീന താരം
ബ്യൂണസ് അയേഴ്സ് : അർജന്റീന ഫുട്ബാൾ മുൻ നായകനും ലോക ഫുട്ബാളിൽ മഞ്ഞ,ചുവപ്പ് കാർഡുകൾ വരവിന് വഴിയൊരുക്കിയ സംഭവത്തിന് വഴിയൊരുക്കിയ ആളുമായ അന്റോണിയോ റാറ്റിൻ അന്തരിച്ചു.89 വയസായിരുന്നു. ബൊക്കാ ജൂനിയേഴ്സിന്റെ താരമായിരുന്ന റാറ്റിൻ 1959ൽ അർജന്റീന ടീമിലെത്തി. 1962, 1966 ലോകകപ്പുകളിൽ കളിച്ചു. 66ൽ നായകനുമായിരുന്നു. ഡിഫൻസീവ് മിഡ്ഫീൽഡറായിരുന്ന താരം 1969ലാണ് വിരമിച്ചത്.
1966 ലോകകപ്പിൽ വെംബ്ളിയിൽ റാറ്റിന്റെ നേതൃത്വത്തിലിറങ്ങിയ അർജന്റീനയും ഇംഗ്ളണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനലിന്റെ 36-ാം മിനിട്ടിൽ ഫൗളിന്റെ പേരിൽ റഫറിയുമായി റാറ്റിൻ തർക്കിച്ചു. തർക്കം മൂത്തപ്പോൾ റഫറി റാറ്റിനെ മത്സരത്തിൽ നിന്ന് പുറത്താക്കി. അന്നുവരെ ഫൗൾ കണ്ടാൽ റഫറി വിളിച്ചുപറയുകയായിരുന്നു പതിവ്. റഫറിയോട് കയർത്ത റാറ്റിൻ കളംവിടാൻ വിസമ്മതിച്ചു.
കോർണർ ഫ്ളാഗ് ഒടിച്ചുകളയുകയും ബ്രിട്ടീഷ് രാജ്ഞിക്ക് വേണ്ടി ഒരുക്കിയ റെഡ് കാർപ്പറ്റിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. മത്സരത്തിൽ അർജന്റീന ഒറ്റഗോളിന് തോറ്റു. എന്നാൽ റാറ്റിന്റെ പ്രതിഷേധം ഫിഫയെ ഫൗൾ കളിക്കാരെ അറിയിക്കുന്നതിന് പുതിയ രീതികൊണ്ടുവരാൻ നിർബന്ധിതരാക്കി.പിറ്റേവർഷം യെല്ലോ, റെഡ് കാർഡുകൾ അവതരിപ്പിക്കപ്പെട്ടു. ഇംഗ്ളണ്ടും അർജന്റീനയും തമ്മിലുള്ള മറ്റൊരു ലോകകപ്പിന് വഴിയൊരുക്കിയ ക്വാർട്ടർ ഫൈനലിന് മുമ്പായിരുന്നു റാറ്റിന്റെ മരണം. സ്വിറ്റ്സർലാൻഡിന് എതിരായ ക്വാർട്ടറിൽ കറുത്ത ആംബാൻഡ് അണിഞ്ഞാണ് അർജന്റീന താരങ്ങൾ കളിക്കാനിറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |