SignIn
Kerala Kaumudi Online
Thursday, 30 July 2026 4.40 AM IST

കോമൺവെൽത്ത് ഗെയിംസ്: ഗുൽവീർ സിംഗിന് വെള്ളിത്തിളക്കം

u
വെയ്റ്റ്‌ലിഫ്‌ടിംഗിൽ വനിതകളുടെ 69 കിഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ ഹർജീന്ദർ കൗർ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 10,000 മീറ്രറിൽ ഗുൽവീർ സിംഗും വെയ്‌റ്റ്ലിഫ്ടിംഗ് വനിതകളുടെ 69 കി.ഗ്രാം വിഭാഗത്തിൽ ഹർജീന്ദർ കൗറും വെള്ളി നേട്ടത്തിൽ മിന്നി.

മഴയിൽ കുതിർന്ന സ്‌കോട്ട്സ്റ്റൗൺ സ്റ്രേഡിയത്തിലെ ട്രാക്കിൽ അവസാനലാപ്പിൽ മിന്നൽക്കുതിപ്പ് നടത്തി 27മിനിട്ട് 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് ഗുൽവീർ ചരിത്രം കുറിച്ചത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഈ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗുൽവീർ. വെയ്റ്റ്‌ലിഫ്‌ടിംഗിൽ 69 കി.ഗ്രാം വിഭാഗത്തിൽ സ്നാച്ചിലും (101 കി.ഗ്രാം)​,​ ക്ലീൻ ആൻഡ് ജെർക്കിലുമായി (126 കി.ഗ്രാം)​ ആകെ 227 കിലോഗ്രാം ഉയർത്തിയാണ് ഹർജീന്ദർ വെള്ളി നേടിയത്. വെയ്‌റ്റ്‌ലിഫ്‌ടിംഗിൽ ഇന്ത്യയുടെ ഏഴാമത്തെ മെഡൽ നേട്ടമാണിത്.

സൂപ്പർ ബോക്സിംഗ്

ബോക്സിംഗ് ക്വർട്ടറിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ സെമി ഫൈനലിലെത്തി മെഡലുറപ്പിച്ചു. വനിതാ വിഭാഗത്തിൽ സാക്ഷി ചൗധരി (51 കി.ഗ്രാം)​,​ അരുന്ധതി ചൗധരി (71 കി.ഗ്രാം)​,​ പുരുഷന്മാരിൽ സച്ചിൻ സിവാച് (60 കി.ഗ്രാം),​ അൻകുഷ് യാദവ് (80 കി.ഗ്രാം), നരേന്ദർ ബെർവാൾ (90 പ്ലസ് കി.ഗ്രാം) എന്നിവരാണ് സെമിയിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMONWEALTH GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360