SignIn
Kerala Kaumudi Online
Monday, 03 August 2026 2.09 AM IST

റോയൽസിനെ നയിക്കാൻ കൃഷ്ണ പ്രസാദ് വീണ്ടും

krishnaprasad

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കഴിഞ്ഞ സീസണിലെ ടോപ് റൺ സ്കോറർ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ സീസണിലും കൃഷ്ണപ്രസാദ് തന്നെയായിരുന്നു ക്യാപ്റ്റൻ. മൂന്നാം സീസണിൽ വൈസ് ക്യാപ്ടനായി തൃശൂർ ടൈറ്റൻസ് മുൻ നായകൻ സിജോമോൻ ജോസഫെത്തും.

ഒരു സെഞ്ച്വറിയടക്കം 479 റൺസ് നേടിയ മികവാണ് കൃഷ്ണപ്രസാദിനെ വീണ്ടും നായകപദവിയിലേക്ക് എത്തിച്ചത്. കൃഷ്ണ പ്രസാദ്, ഗോവിന്ദ് ദേവ് പൈ, വി. അജിത്ത് എന്നിവരെ താരലേലത്തിന് മുമ്പ് നിലനിറുത്തിയ ഫ്രാഞ്ചൈസി ലേലത്തിൽ അനുവദിനീയമായ 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ചാണ് ഇക്കുറി ടീം സജ്ജമാക്കിയത്.

വെടിക്കെട്ട് ബാറ്ററും ഐ.പി.എൽ താരവുമായ വിഷ്ണു വിനോദിനെ സ്വന്തമാക്കിയതാണ് ലേലത്തിലെ റോയൽസിന്റെ മികവായത്.സിജോമോൻ ജോസഫ്, സി. വി. വിനോദ് കുമാർ,അക്ഷയ് മനോഹർ, എം. നിഖിൽ എന്നീ ആൾറൗണ്ടർമാരെ ടീമിലെടുത്ത റോയൽസിന് ബേസിൽ എൻ. പി, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നീ ബൗളർമാർ കൂടി എത്തിയിട്ടുണ്ട്.

ഈ മാസം 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KRISHNAPRASAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360