
തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, ചട്ടം പാലിക്കാതെയും രേഖകൾ ഇല്ലാതെയും അർജന്റീന ഫുട്ബാൾതാരം മെസിയുടെ പേരിൽ വൻക്രമക്കേട് നടത്തി. 126 കോടിയോളം രൂപയുടെ ഇടപാട് രാജ്യത്തിന് പുറത്ത് നടന്നതിനാൽ കള്ളപ്പണ ഇടപാടെന്ന് സംശയം. സാമ്പത്തിക കുറ്റകൃത്യത്തിന് അന്വേഷണം നേരിടുന്ന യു.എസിലെ ഏജൻസി ഉൾപ്പെടെ ബന്ധപ്പെട്ട ഇടപാടായതിനാൽ വിജിലൻസിനൊപ്പം കേന്ദ്ര ഏജൻസികളും ഇടപാട് അന്വേഷിക്കണമെന്ന് ശുപാർശ. സ്‌പോർട്സ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ ശുപാർശകളടങ്ങിയ അന്വേഷണ റിപ്പോർട്ട് കായികമന്ത്രി ഒ.ജെ.ജെനീഷ് തുടർ നടപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറി. പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കായികമന്ത്രിയുടെ അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്താനെന്ന പേരിലുള്ള സ്പെയിൻ യാത്രയുടെ ചെലവ് തിരിച്ചുപിടിക്കണം. സ്‌പോൺസറും ടീമിനെ കേരളത്തിൽ എത്തിക്കാമെന്നേറ്റ കമ്പനിയും ഒരേ വിലാസത്തിലുള്ളതാണെന്നും കൈമാറിയ പണത്തിന് രേഖകളൊന്നുമില്ലെന്നും റിപ്പോർട്ട് പറയുന്നു.
അടിമുടി ദുരൂഹം, സമഗ്രം തട്ടിപ്പ്
1. ആധികാരിക രേഖകൾ ഇല്ലാതെയാണ് അർജന്റീന ടീം വരും എന്ന് വാഗ്ദാനം ചെയ്തതും ഒരുക്കം നടത്തിയതും
2. കൊണ്ടുവരാമെന്നേറ്റ ഗോട്ട് ആൻഡ് ഗ്‌ളോബൽ കമ്പനി സ്‌പോൺസറായ മാദ്ധ്യമത്തിന്റെ അതേ വിലാസത്തിലുള്ളതും 20 ദിവസം മുമ്പ് മാത്രം രജിസ്റ്റർ ചെയ്തതും.
3. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു. സുതാര്യമല്ലാത്ത സാമ്പത്തിക ക്രയവിക്രയം
4. അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയുടെയോ, ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെയോ അംഗീകാരമില്ല,
5. ടെൻഡറില്ലാതെ സ്‌പോൺസറെ തിരഞ്ഞെടുത്തു, സർക്കാരിന് പകരം എല്ലാ കത്ത്/ഇ മെയിൽ ഇടപാടും നടത്തിയത് കായികമന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട്.
8. കലൂർ സ്റ്റേഡിയം കൈമാറ്റത്തിലും വീഴ്ച: മത്സരത്തീയതി അറിയിച്ചില്ല. ഫിഫ മാച്ച് രജിസ്‌ട്രേഷനോ നിയമ, സാമ്പത്തിക വകുപ്പ് അനുമതിയോ ഇല്ല. ഇൻഷ്വറൻസോ ബാങ്ക് ഗ്യാരണ്ടിയോ ഇല്ലാതെ സ്റ്റേഡിയം കൈമാറ്റം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |