
ലിസ്ബൺ : ഓസ്ട്രേലിയൻ ടീമിനുവേണ്ടി നാലു ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ട്വന്റി-20കളും കളിച്ചിട്ടുള്ള മോയ്സ് ഹെൻറിക്കസ് ഇനി പോർച്ചുഗൽ ദേശീയ ക്രിക്കറ്റ് ടീമിന്റെ നായകനാകും. ഫിൻലാൻഡിൽ നടക്കുന്ന ട്വന്റി -20 ലോകകപ്പ് യോഗ്യതാ റൗണ്ട് ടൂർണമെന്റിലാണ് ഹെൻറിക്കസ് പോർച്ചുഗലിനെ നയിക്കുന്നത്.
പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മനാടായ മദീരയിൽ ജനിച്ച ഹെൻറിക്കസ് വർഷങ്ങൾക്കുമുമ്പ് കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. അഞ്ചുവർഷം മുമ്പ് അവസാനമായി ഓസ്ട്രേലിയൻ കുപ്പായത്തിൽ കളിച്ച ആൾറൗണ്ടർ കഴിഞ്ഞമാസം ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശേഷമാണ് ജന്മനാടിനുവേണ്ടി കളിക്കാൻ എൻ.ഒ.സി വാങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |