SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

ഓസീസ് വിയർക്കുന്നു

cricket

ഡാർവിൻ : സ്വന്തം നാട്ടിൽ ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് ഒഴിവാകാൻ ഓസ്ട്രേലിയ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 228 റൺസിന്റെ ലീഡ് വഴങ്ങിയ ഓസീസ് മൂന്നാം ദിവസം കളി നിറുത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 161/4 എന്ന നിലയിലാണ്. ഇപ്പോഴും 67 റൺസ് പിന്നിലാണ് ഓസീസ്.

ആദ്യദിവസം ഓസ്ട്രേലിയയെ 198 റൺസിൽ ആൾഔട്ടാക്കിയ ബംഗ്ളാദേശ് ഒന്നാം ഇന്നിംഗ്സിൽ 426 റൺസിലാണ് ആൾഔട്ടായത്. 55 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്‌മൂദാണ് ഓസീസ് ബാറ്റിംഗിനെ തകർത്തത്.71 റൺസ് നേ‌ടിയ സ്റ്റീവൻ സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്. മറുപടിക്കിറങ്ങിയ ബംഗ്ളാദേശിനുവേണ്ടി തൻസീദ് ഹസൻ (101) സെഞ്ച്വറിയും ക്യാപ്ടൻ നജ്മുൽ ഹൊസൈൻ ഷാന്റോും (84) മെഹ്ദി ഹസനും (65) അർദ്ധസെഞ്ച്വറിയും മോമിനുൽ ഹഖ് 49 റൺസും നേടി. ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ളാദേശി ബാറ്ററാണ് തൻസീദ്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസിന് ട്രാവിസ് ഹെഡ് (17), ജേയ്ക്ക് വിതറാൾഡ്(0),മാർനസ് ലാബുഷേയ്ൻ (31), സ്റ്റീവൻ സ്മിത്ത് (44) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 43 റൺസുമായി കാമറൂൺ ഗ്രീനും 19 റൺസുമായി അലക്സ് കാരേയുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360