SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

കിരീട ടിക്കറ്റെടുക്കാൻ കാലിക്കറ്റ്

kcl

ആദ്യ സീസണിൽ ഫൈനലിൽ തോറ്റു. രണ്ടാം സീസണിൽ സെമിഫൈനലിലും. എന്നാൽ മൂന്നാം സീസണിൽ കപ്പടിച്ചിട്ടേ കാര്യമുള്ളൂ എന്ന തീരുമാനത്തിലാണ് കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സ്. രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നീ കഴിഞ്ഞ സീസണിൽ കരുത്തേകിയ താരങ്ങളെക്കൂട്ടിയാണ് ഇക്കുറിയും കാലിക്കറ്റുകാർ തിരുവനന്തപുരത്തേക്ക് വണ്ടികയറിയിരിക്കുന്നത്. ഇവർക്കൊപ്പം വരുൺ നയനാർ, മുഹമ്മദ് കൈഫ്, അബ്ദുൾ ബാസിത് എന്നിവർ കൂടിയെത്തിയതോടെ ബാറ്റിംഗ് ലൈനപ്പിന് കരുത്തേറി.ഫിനിഷറുടെ റോളിൽ കൃഷ്ണദേവനും കൂടിയാകുമ്പോൾ എതിർ ബൗളർമാർക്ക് അൽപ്പം ബഹുമാനം തോന്നിപ്പോയാലും കുറ്റം പറയാനാവില്ല.

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മത്സരത്തിന്റെ ഗതി മാറ്റാൻ പോന്ന മികച്ച ഓൾറൗണ്ടർമാരാണ് അഖിൽ സ്കറിയയും അബ്ദുൾ ബാസിതും. കഴിഞ്ഞ സീസണിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അഖിൽ സ്കറിയ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിൽ നിന്നാണ് കാലിക്കറ്റിലെത്തുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തിയ അഖിൽ സ്കറിയ തന്നെയാണ് ഇത്തവണയും ടീമിന്റെ പ്രധാന ആയുധം. വേഗം കൊണ്ട് ബാറ്റർമാരെ വിറപ്പിക്കുന്ന അഖിൻ സത്താർ, ഇബ്നുൽ അഫ്താബ് തുടങ്ങിയ താരങ്ങൾക്കൊപ്പം വിഘ്നേഷ് പുത്തൂർ, ഹരികൃഷ്ണൻ, അഫ്രാദ് എന്നിവരടങ്ങുന്ന സ്പിൻ സഖ്യം കൂടി ചേരുമ്പോൾ വൈവിധ്യമുള്ള ബൗളിങ് ലൈനപ്പാണ് ഇത്തവണ ടീമിന്റേത്.
ബിജുമോനാണ് ഇത്തവണ ടീമിന്റെ മുഖ്യപരിശീലകൻ. ഡേവിഡ് ചെറിയാൻ അസിസ്റ്റന്റ് കോച്ചായും സുമേഷ് എം എസ് ഫീൽഡിങ് കോച്ചായും ഹരി ആർ വാര്യർ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായും ടീമിനൊപ്പമുണ്ട്. രാകേഷ് ബി മേനോൻ (പെർഫോമൻസ് അനലിസ്റ്റ്), ഷോൺ ആന്റണി (ടീം ഫിസിയോ), വിഷ്ണുദാസ് (ടീം മാനേജർ), യു അച്യുതൻ (ടീം മെന്റർ) എന്നിവരാണ് സപ്പോർട്ട് സ്റ്റാഫംഗങ്ങൾ. സഞ്ജു മുഹമ്മദാണ് ടീം ഉടമ.

ടീം അംഗങ്ങൾ: രോഹൻ കുന്നുമ്മൽ (ക്യാപ്റ്റൻ), സൽമാൻ നിസാർ, അഖിൽ സ്കറിയ, വിഘ്നേഷ് പുത്തൂർ, വരുൺ നയനാർ, അഖിൻ സത്താർ, അബ്ദുൾ ബാസിത്, ഹരികൃഷ്ണൻ എം.യു, അശ്വിൻ ആനന്ദ്, മുഹമ്മദ് കൈഫ്, അരവിന്ദ് കെ.എസ്, കൃഷ്ണദേവൻ, അഫ്രാദ് എൻ, ഇബ്നുൽ അഫ്താബ്, റഹാൻ റഹീം, ആതിഫ് ബിൻ അഷ്റഫ്.

ആദ്യ മത്സരം

ആഗസ്റ്റ് 20, Vs തൃശൂർ ടൈറ്റാൻസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360