ന്യൂഡൽഹി: ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിൽ ഇന്നലെ ഇന്ത്യയ്ക്ക് സന്തോഷവും സങ്കടവും. സിംഗിൾസിൽ പി.വി സിന്ധുവും ആയുഷ് ഷെട്ടിയും പ്രീക്വാർട്ടറിൽ എത്തി. അതേസമയം ലക്ഷ്യ സെന്നും ഉന്നതി ഹൂഡയും പുറത്തായി. വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ കാനഡയുടെ വെൻ യു ഷാംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-16, 21-17) പരാജയപ്പെടുത്തിയാണ് സിന്ധു പ്രീ-ക്വാർട്ടറിലെത്തിയത്. ഉന്നതി കാനഡയുടെ മിഷേൽ ലിയോട് മൂന്ന് ഗെയിം നീണ്ട കടുത്ത പോരാട്ടത്തിലാണ് തോറ്രത്. സ്കോർ: 21-11, 9-21, 23-21.
പുരുഷ സിംഗിൾസിൽ ഒന്നാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം ഷി യു കിയെ അട്ടിമറിച്ച ആയുഷ്, ഇന്നലെ ശ്രീലങ്കയുടെ ദുമിന്ദു അബേവിക്രമയെ 26 മിനിറ്റിൽ നേരിട്ടുള്ള ഗെയിമുകൾക്ക് 21-8, 21-10ന് തകർത്തു. ലോക റാങ്കിങ്ങിൽ 92-ാം സ്ഥാനത്തുള്ള യു.എസ്.എയുടെ ഗാരറ്റ് താനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ പരാജയപ്പെട്ടത് സ്‌കോർ: 21-19,19-21,17-21.
പുരുഷ ഡബിൾസിൽ സാത്വിക്സായിരാജ് - ചിരാഗ് ഷെട്ടി സഖ്യത്തിന് വാക്കോവർ ലഭിച്ചു. അതേസമയംമലയാളി താരം അർജുൻ എം.ആരും അംസകരുണനും തോറ്രു. മിക്സഡ് ഡബിൾസിൽ ധ്രുവ് കപില - തനിഷ ക്രാസ്റ്റോ സഖ്യം മക്കാവുവിന്റെ ലിയോംഗ് ലോക് ചോംഗ്- വെംഗ് ചീ സഖ്യത്തെ 21-11, 21-11 എന്ന സ്കോറിന് തോൽപ്പിച്ച് പ്രീ-ക്വാർട്ടറിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |