
തിരുവനന്തപുരം: കേരള കോളേജ് സ്‌പോർട്‌സ് ലീഗ് - വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളെയും മയക്കുമരുന്ന് പോലുള്ള ദുഷ്പ്രവണതകളെയും തടയാൻ സ്‌കൂൾ കാലഘട്ടത്തിൽ തന്നെ ഫിറ്റ്‌നസ് സംസ്‌കാരം വളർത്തിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കായിക-യുവജനകാര്യ മന്ത്രി ഒ.ജെ ജനീഷ് അദ്ധ്യക്ഷനായി. കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി ചേർന്നാണ് സ്‌പോർട്‌സ് ലീഗ് സംഘടിപ്പിക്കുന്നത്. സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയ 16 മികച്ച ടീമുകളാണ് പങ്കെടുക്കുന്നത്.
കായിക വകുപ്പ് ഡയറക്ടർ ഡോ. റെജിൽ എം സി, പാളയം വാർഡ് കൗൺസിലർ ഷേർളി എസ്, സായി റീജിയണൽ ഡയറക്ടർ ഡോ. ശരത് ചന്ദ്ര യാദവ്, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. സദാനന്ദൻ സി എസ്, അന്താരാഷ്ട്ര വോളിബോൾ താരം എസ് ഗോപിനാഥ്, ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കെ സി ലേഖ, കേരള സ്‌പോർട്‌സ് കൗൺസിൽ അസിസ്റ്റന്റ് സെക്രട്ടറി ജാസ്മിൻ ബി, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ പി കെ, കായിക വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി എസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |