SignIn
Kerala Kaumudi Online
Saturday, 30 May 2026 5.51 PM IST

വേൾഡ് മലയാളി കൗൺസിൽ സമ്മേളനം: ഡോ. ബാബു സ്‌റ്റീഫൻ സംഘാടക സമിതി ചെയർമാൻ

pic

വാഷിംഗ്ടൺ: ജൂലായി 25 മുതൽ മൂന്ന് ദിവസം തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി ഡോ. ബാബു സ്റ്റീഫനെ (യു.എസ്) തിരഞ്ഞെടുത്തു. അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ മുൻ പ്രസിഡന്റാണ്. നിലവിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനാണ്. അജോയ് കല്ലൻകുന്നിലിനെ (തായ്ലൻഡ്) ജനറൽ കൺവീനറായും സുരേന്ദ്രൻ കണ്ണാട്ടിനെ (ഹൈദരാബാദ്) വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. കൗൺസിൽ ചെയർപേഴ്സൻ തങ്കമണി ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് തോമസ് മോട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി എം. മാത്യു, വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ,​ സെക്രട്ടറിമാരായ സണ്ണി വെളിയത്ത്, കെ. വിജയചന്ദ്രൻ, ഡോ. തങ്കം അരവിന്ദ്, ഡോ. ഷിബു സാമൂവേൽ, ബ്ലെസ്സൻ മണ്ണിൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണ സമിതി അംഗങ്ങൾ ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു. 1995ൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ ടി.എൻ ശേഷൻ, കെ.പി.പി നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ. ടി.ജി.എസ് സുദർശൻ തുടങ്ങിയവർ ചേർന്ന് ആരംഭിച്ച ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന് ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകളുണ്ട്. മുപ്പതാം വർഷത്തിലേക്ക് കടക്കുന്ന സംഘടനയുടെ ആഗോള സമ്മേളനം വിപുലമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360