
കോപ്പൻഹേഗൻ: രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഡെന്മർക്കിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെറ്റെ ഫ്രെഡറിക്സൻ പുതിയ സഖ്യസർക്കാർ രൂപവത്കരിച്ചു. ഇതോടെ മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തി മെറ്റെ. കഴിഞ്ഞ മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരണം സാധിച്ചിരുന്നില്ല. 179 അംഗ പാർലമെന്റിൽ 38 സീറ്റ് നേടിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. കഴിഞ്ഞ തവണ പാർട്ടിക്ക് 50 സീറ്റ് ലഭിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ സോഷ്യൽ ലിബറൽസ്, ലെഫ്റ്റ് ഗ്രീൻസ്, മിതവാദികൾ എന്നിവരുമായി ചേർന്നാണ് മെറ്റെ ഫ്രെഡറിക്സൻ കേവല ഭൂരിപക്ഷം തികച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |