SignIn
Kerala Kaumudi Online
Monday, 22 June 2026 9.06 PM IST

എന്തുകൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ട്?; ഒടുവിൽ രഹസ്യം വെളിപ്പെടുത്തി വിജയ്

READ ENGLISH VERSION

vijay

ചെന്നൈ: സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹത്തിന്റെ വസ്ത്രധാരണം ഏറെ ചർച്ചയായിരുന്നു. രാഷ്ട്രീയത്തിൽ സാധാരണ കാണുന്ന വെള്ള ഷർട്ടും മുണ്ടും ധരിക്കുന്നതിന് പകരം വിജയ് തിരഞ്ഞെടുത്തത് ബ്ലാക്ക് ആൻഡ് വൈറ്റ് സ്യൂട്ടാണ്.

എല്ലാ ഔദ്യോഗിക യോഗങ്ങളിലും പൊതു പരിപാടികളിലും സർക്കാർ ചടങ്ങുകളിലും അദ്ദേഹം സമാന സ്യൂട്ടാണ് ധരിച്ചത്. ഇതിനിടെ വിജയ്‌യുടെ വസ്ത്രധാരണ രീതിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ ചർച്ചകളിലും വിമർശനങ്ങളിലും ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ്.

നമുക്ക് കോട്ട് ധരിക്കാൻ പാടില്ലേ എന്ന് ചോദിച്ച വിജയ് താൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങളല്ല ധരിക്കുന്നതെന്നും വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും സുതാര്യതയും ലാളിത്യവും ഉണ്ടായിരിക്കും എന്ന് കാണിക്കാനാണ് കറുപ്പ്,​ വെള്ള നിറങ്ങൾ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ആയി സത്യപ്രതിജ്‌ഞ ചെയ്തതിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നടന്ന തന്റെ ആദ്യ പൊതു റാലിയിൽ സംസാരിക്കവെയാണ് വിജയ്‌യുടെ പ്രതികരണം.

"നമുക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ? അത് അധികാരസ്ഥാനങ്ങളിലിരിക്കുന്ന ആളുകൾക്ക് മാത്രമുള്ളതാണോ? അങ്ങനെയൊന്നുമില്ല. ഞാൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങളല്ല ധരിക്കുന്നത്. ഇത് കേവലം ബ്ലാക്ക് ആൻഡ് വൈറ്റ് മാത്രമാണ്, നമ്മുടെയെല്ലാം മനസ്സ് പോലെ. എല്ലാ കാര്യങ്ങളിലും സുതാര്യതയും ലാളിത്യവും ഉണ്ടായിരിക്കും എന്ന് കാണിക്കാനാണ് ഈ നിറങ്ങൾ തിരഞ്ഞെടുത്തത്."- വിജയ് വ്യക്തമാക്കി.

അതേസമയം,​ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിക്കാനും വിജയ് ഈ അവസരം വിനിയോഗിച്ചു. ടിവികെ അധികാരത്തിൽ വന്നിട്ട് ഏതാനും ആഴ്ചകൾ പോലും തികഞ്ഞിട്ടില്ല. ആറ് മാസം മിണ്ടാതിരിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷത്തിന് ആറ് ദിവസം പോലും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വർഷങ്ങളായി മാറിമാറി ഭരിച്ച് വഞ്ചിച്ച രണ്ട് പാർട്ടികളെയും തമിഴ്‌നാട്ടിലെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും വിജയ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360