
ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ഷാർജ അൽ നഹ്ദയിലാണ് സംഭവം നടന്നത്. ടിക്ടോക്കിൽ മലയാളികൾ തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയും മലയാളിയാണെന്നാണ് സൂചന. കൊലപാതകത്തിന് മുൻപ് ഇവർ ടിക്ടോക്കിൽ നടത്തിയ വെല്ലുവിളിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |