
ഹൈദരാബാദ്: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർസിബി) ഓസീസ് താരം ടിം ഡേവിഡിന് അടുത്ത ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ നിന്ന് വിലക്ക്. അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിഞ്ഞതിനായിരുന്നു താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിനിടെയാണ് സംഭവം.
അച്ചടക്ക ലംഘനത്തിന് പുറമെ ടിം ഡേവിഡിന്റെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായും രണ്ട് ഡീമെറിറ്റ് പോയിന്റും ഐപിഎൽ കമ്മിറ്റി ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 (ആർട്ടിക്കിൾ 2.9) കുറ്റമാണ് താരം ചെയ്തതായി കണ്ടെത്തിയത്. മത്സരത്തിനിടെ കളിക്കാർക്കോ, അമ്പയർമാർക്കോ, മറ്റ് ഒഫീഷ്യലുകൾക്കോ നേരെ പന്തോ മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളോ അപകടകരമായ രീതിയിൽ എറിയുന്നത് തടയുന്നതാണ് ഈ നിയമം. ആകെ മൂന്ന് ഡീമെറിറ്റ് പോയിന്റുകളാണ് താരത്തിന് ലഭിച്ചത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഫൈനൽ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിലെ പത്താം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അമ്പയർ നിതിൻ മേനോന്റെ തീരുമാനത്തിൽ പ്രകോപിതനായ ഡേവിഡ്, ഡഗ്ഔട്ടിൽ നിന്നും അമ്പയർക്ക് നേരെ ആക്രോശിച്ചുകൊണ്ട് ഐസ് ബാഗ് എറിയുകയായിരുന്നു. മത്സരശേഷം മാച്ച് റഫറി ജവഗൽ ശ്രീനാഥ് വിധിച്ച ശിക്ഷാ നടപടികൾ ടിം അംഗീകരിക്കുകയും തെറ്റ് സമ്മതിക്കുകയും ചെയ്തു.
താരം ചെയ്ത ലെവൽ 1 കുറ്റത്തിന് പിഴയും ഡീമെറിറ്റ് പോയിന്റും മാത്രമാണ് ശിക്ഷ ലഭിച്ചിരുന്നത്. ഈ സീസണിൽ താരം നടത്തുന്ന മൂന്നാമത്തെ അച്ചടക്ക ലംഘനമായതിനാൽ വിലക്ക് അനിവാര്യമായി മാറുകയായിരുന്നു. ഐപിഎല്ലിലെ നിയമപ്രകാരം ഒരു സീസണിൽ അഞ്ച് ഡീമെറിറ്റ് പോയിന്റുകളുള്ള കളിക്കാരന് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരടേണ്ടി വരും. 2027 ഐപിഎൽ സീസണിൽ ഫ്രാഞ്ചൈസിയുടെ ആദ്യ മത്സരത്തിൽ താരത്തിന് കളിക്കാനാകില്ല.
Tim David has accumulated demerit points for the third time this season. As a result, he will miss his team's first match next season, whether it's for RCB or any other franchise he plays for. ❌👀#IPL2026 #RCB #TimDavid #Sportskeeda pic.twitter.com/llEoGbrVGI
— Sportskeeda (@Sportskeeda) June 1, 2026
#TimDavid suspended for the 1st match of #IPL2027. First, he hurled an ice bag toward umpire Nitin Menon while targeting coach Andy Flower. Then he tried to strike a Robodog. Showing 🖕 incident & the one-match ban plus a 50% fine was inevitable. #IPL2026pic.twitter.com/wZJ00oOlEG
— Dinesh Suthar (@Dineshsuthar88) June 1, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |