
നെയ്‌പിഡോ: മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം. 14 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ സാഗൈങ്ങ് മേഖലയിലെ മ്യോങ്ങ് പട്ടണത്തിലായിരുന്നു സംഭവം. നൂറുകണക്കിന് വിശ്വാസികൾ ധ്യാനത്തിൽ പങ്കെടുക്കുന്നതിനിടെ ക്ഷേത്ര പരിസരത്ത് യുദ്ധവിമാനം രണ്ട് ബോംബുകൾ ഇടുകയായിരുന്നു. സൈന്യവും വിമത ഗ്രൂപ്പുകളും തമ്മിൽ പോരാട്ടം രൂക്ഷമായ പ്രദേശമാണ് സാഗൈങ്ങ്. ഇവിടെ സൈന്യത്തിന്റെ ബോംബാക്രമണങ്ങൾ പതിവാണ്. 2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാൻമറിൽ ആഭ്യന്തര സംഘർഷം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |