
കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ കോംഗോ) എബോള വ്യാപനത്തിൽ മരണം 2,500 കടന്നു. രോഗബാധിതരുടെ എണ്ണം 5,200 പിന്നിട്ടു. രോഗം അതിവേഗം പടരുകയാണെന്ന് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥർ പറയുന്നു. രോഗ പ്രതിരോധത്തിനുള്ള ഫണ്ട് ഏതാനും ആഴ്ചകൾക്കുള്ളിൽ തീരാൻ സാദ്ധ്യതയുണ്ട്.
രോഗത്തിനെതിരായ ദേഷ്യത്തിലും ഭയത്തിലും പ്രദേശവാസികൾ ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. ഏകദേശം 160 ആരോഗ്യ പ്രവർത്തകർക്ക് എബോള ബാധിച്ചു. ഇതിൽ 43 പേർ മരിച്ചു. രോഗബാധ തട്ടിപ്പാണെന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രദേശവാസികൾക്കിടെയിൽ പ്രചരിക്കുന്നുണ്ട്. രോഗം ബാധിച്ച് മരിച്ചവരെ പ്രോട്ടോക്കോൾ പാലിച്ച് അടക്കം ചെയ്യുന്നത് നാട്ടുകാർ ചേർന്ന് തടയുന്നത് വെല്ലുവിളിയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ 8 ആരോഗ്യപ്രവർത്തകർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്. വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത തീവ്രതയേറിയ 'ബൂൻഡിബൂഗ്യോ" എന്ന എബോള വകഭേദമാണ് രാജ്യത്ത് പടരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |