SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

ക്യൂബയിൽ സംരംഭങ്ങൾ ആരംഭിക്കാൻ സഹായം നൽകും: കെ ജി അനിൽകുമാർ

Increase Font Size Decrease Font Size Print Page
icl

ദുബായ്: ഇന്ത്യൻ പ്രവാസി വ്യവസായികൾക്ക് ക്യൂബയിൽ സംരംഭങ്ങൾ ആരംഭിക്കാൻ സഹായം ലഭ്യമാക്കുമെന്ന് ക്യൂബയുടെ ഇന്ത്യയിലെ പുതിയ ട്രേഡ് കമ്മിഷണറായി നിയമിതനായ ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അഡ്വ. കെ.ജി.അനിൽകുമാർ പറഞ്ഞു. ക്യൂബയിലെ വാണിജ്യസാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ വ്യവസായികൾ മുന്നോട്ടുവരണം. ഇതിന് അനുയോജ്യമായ സൗകര്യങ്ങൾ ദുബായിലും ഇന്ത്യയിലും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വർഷത്തിനുള്ളിൽ 1,400 മില്യൺ ഡോളറിന്റെ തൊഴിലവസരങ്ങൾ ഇന്ത്യക്കാർക്ക് ക്യൂബയിൽ ഒരുക്കും. ക്യൂബൻ വ്യവസായികൾക്ക് ഇന്ത്യയിലും സാന്നിദ്ധ്യമറിയിക്കാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എന്റർടെയ്ൻമെന്റ് വിഭാഗം കേണൽ അബ്ദുള്ള മുഹമ്മദ് അൽ ബലൂഷി, ഐ.പി.എഫ് ഫൗണ്ടറും മലബാർ ഗോൾഡ് എക്സിക്യുട്ടീവ് ഡയറക്ടറുമായ എ.കെ.ഫൈസൽ, അറബ് വ്യാപാരി സ്വാലിഹ് അൽ അൻസാരി, എമറാത്തി ഗായകൻ മുഹമ്മദ് അൽ ബഹറൈനി എന്നിവർ മുഖ്യാതിഥികളായി.

ഡോ. സത്യ കെ.പിള്ള, ആയുർസത്യ, റിയാസ് കിൽട്ടൻ, മുനീർ അൽവഫാ, മോഹൻ കാവാലം, ചാക്കോ ഊളക്കാടൻ, കെ.എൽ45 യു.എ.ഇ ചാപ്‌റ്റർ തുടങ്ങിയവർ അഡ്വ. കെ.ജി.അനിൽകുമാറിന് ഉപഹാരങ്ങൾ നൽകി. ദുബായ് സിറ്റിസൺസ് ആൻഡ് റസിഡന്റ്സ് ഫോറത്തിൽ നിന്ന് അദ്ദേഹം ആദരം സ്വീകരിച്ചു. അനിൽനായർ കെ., മുരളി ഏകരുൾ, ഐ.സി.എൽ സ്റ്റാഫ് പ്രതിനിധികളായ റയാനത്ത് അലി, ബൽരാജ് തുടങ്ങിയവർ സംസാരിച്ചു.

TAGS: BUSINESS, CUBA, ANILKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY