SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.25 PM IST

'ഓപ്പറേഷൻ ആഗി'ൽ കുടുങ്ങി ഗുണ്ടകൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഗുണ്ടാവേട്ടയിൽ വാറണ്ട്, പ്രതികളും പിടികിട്ടാപ്പുള്ളികളുമടക്കം അറസ്റ്റിലായി. ജില്ലകളിൽ നടത്തിയ പരിശോധനകളും പിടിയിലായവരും.

തൃശൂർ

ജില്ലയിൽ അറസ്റ്റിലായത് 277 പേർ. സിറ്റിയിൽ 127 പേരും റൂറൽ പൊലീസ് പരിധിയിൽ 150 പേരും. ക്രിമിനൽ പശ്ചാത്തലമുള്ളവർ താമസിക്കുന്ന 221 കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

വയനാട്

പിടിയിലായത് 109 ഗുണ്ടകളും ലഹരി വില്പനക്കാരും. കൽപ്പറ്റ (7), മേപ്പാടി (3), വൈത്തിരി (5), പടിഞ്ഞാറത്തറ (3), കമ്പളക്കാട് (5), മാനന്തവാടി (7), പനമരം (2), വെള്ളമുണ്ട (6), തൊണ്ടർനാട് (4), തലപ്പുഴ (5), തിരുനെല്ലി (3), ബത്തേരി (15), അമ്പലവയൽ (8), മീനങ്ങാടി (9), പുൽപ്പള്ളി (8), കേണിച്ചിറ (10), നൂൽപ്പുഴ (9) എന്നിങ്ങനെയാണ് പൊലീസ് സ്റ്റേഷൻ പരിധികളിൽ അകത്തായത്.

കോഴിക്കോട്

സിറ്റിയിൽ 97 പേരും റൂറൽ പരിധിയിൽ 183 പേരും ഉൾപ്പെടെ 280 പേർ പിടിയിലായി. സിറ്റിയിൽ സാമൂഹ്യ വിരുദ്ധർ 69, റൂറലിൽ സാമൂഹ്യ വിരുദ്ധർ 147 പേരടക്കമാണ് അറസ്റ്റിലായത്.

എറണാകുളം

156 പേർ അറസ്റ്റിലായി. കാപ്പ ചുമത്തി ജയിലിലടച്ചശേഷം മോചിതരായ 38 പേരെയും നാടുകടത്തൽ ശിക്ഷ പൂർത്തിയാക്കിയ 49 പേരെയും വിളിച്ചു വരുത്തി സ്ഥിതി വിലയിരുത്തി. 76 പേരുടെ വീടുകളിൽ റെയ്ഡ് നടത്തി.

ഇടുക്കി

117 പേർ അറസ്റ്റിലായി. പിടികിട്ടാപ്പുള്ളികളായ 13 പേർ ഉൾപ്പെടെയാണിത്. ഡി.ജെ. പാർട്ടികളുമായി ബന്ധപ്പെട്ട് ആറിടങ്ങളിൽ പരിശോധന നടത്തി.

കാസർകോട്

111പേർ പിടിയിലായി. 211 ഗുണ്ടകളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. പൊതുസ്ഥലത്ത് മദ്യപിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു.

കോട്ടയം

100 പേരെ കസ്റ്റഡിയിലെടുത്തു. 43 പേർ വാറണ്ട് പ്രതികളാണ്. രണ്ട് പേർക്കെതിരെ കാപ്പാ നടപടി സ്വീകരിച്ചു. ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെയും പിടികൂടി.

കണ്ണൂർ

സിറ്റിയിലും റൂറലിലുമായി 260 പേർ അറസ്റ്റിലായി. ഹോട്ടലുകൾ, ലോഡ്ജുകൾ, ഡി.ജെ പാർട്ടി കേന്ദ്രങ്ങൾ, ബാറുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.

പാലക്കാട്

137 പേർ അറസ്റ്റിലായി. 165 പേരുടെ വീടുകളിൽ റെയ്ഡ് നടത്തി. കരുതൽ തടങ്കൽ നിയമപ്രകാരം 130 കേസുകൾ രജിസ്റ്റർ ചെയ്തു.

ആലപ്പുഴ

196 പേരെ അറസ്റ്റു ചെയ്തു. കള്ളനോട്ട് കേസിലെ പ്രതിയടക്കം പിടിയിലായി.

കൊല്ലം

സിറ്റിയിലും റൂറലിലുമായി അറസ്റ്റിലായത് 182 പേർ. സിറ്റിയിൽ 78. റൂറലിൽ 104.

മലപ്പുറം

രജിസ്റ്റർ ചെയ്തത് 836 കേസുകൾ. പിടികിട്ടാപ്പുള്ളികളായ 35ഓളം പേരെ അറസ്റ്റുചെയ്തു. വാറണ്ടുള്ളവർ ഉൾപ്പെടെ 80പേരെയും വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 40 പേരെയും പിടികൂടി. സാമൂഹ്യ വിരുദ്ധരായ 53 പേരെ കരുതൽ തടങ്കലിലാക്കി.

തിരുവനന്തപുരം

സിറ്റിയിൽ 145 പേരും റൂറലിൽ 270 പേരും അറസ്റ്റിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL