തിരുവനന്തപുരം: ദേശീയപാതയിൽ അങ്കമാലിയെയും അരൂരിനെയും ബന്ധിപ്പിച്ച് ബൈപ്പാസ് നിർമ്മിക്കാൻ 13,553കോടിയുടെ പദ്ധതിക്ക് ദേശീയപാത അതോറിട്ടി അനുമതി നൽകിയതായി മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു. 6183.4 കോടി ഭൂമിയേറ്റെടുക്കാനും 6551കോടി നിർമ്മാണത്തിനുമാണ്. ആലുവ ബൈപ്പാസിനായി പഠനം നടത്തുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ കാണുമ്പോൾ ഇക്കാര്യം ഉന്നയിക്കുമെന്നും അൻവർ സാദത്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. തമ്മനം-പുല്ലേപ്പടി റോഡിന് 100 കോടിയുടെ ഭരണാനുമതിയായെന്നും 91.8 കോടി കിഫ്ബിയിൽ നിന്ന് നൽകുമെന്നും ടി.ജെ. വിനോദിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. ഭൂമിയേറ്റെടുക്കലിനായി സർവെയർമാരെ ഉടൻ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |