
മാന്നാർ: ചോരാത്ത വീട് പദ്ധതിയിൽ സുമനസുകളുടെ സഹകരണത്തോടെ നിർമ്മിക്കുന്ന 52-ാമത് വീടിന്റെ കട്ടിളവെപ്പ് കർമ്മം നടത്തി. മാന്നാർ പാവുക്കര മണലിൽ തെക്കേതിൽ വിജയൻ ആനന്ദവല്ലി ദമ്പതികളുടെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ കട്ടിളവെപ്പ് മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് നിർവഹിച്ചു. പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം ലേഖനകുമാരി, പദ്ധതി ജനറൽ കൺവീനർ റോയി പുത്തൻപുരയ്ക്കൽ, അലക്സാണ്ടർ പി.ജോർജ്, കൊച്ചിൻ റഹ്മാൻ, സുധീർ എലവൻസ്, രവി തൈച്ചിറ, കെ.പി. ഗോപി , സാജിത, എം.വി.സുരേഷ് കുമാർ , സതീഷ് കുമാർ എം.ഡി, വിജയൻ.പി., സജി.ഡി, ആനന്ദവല്ലി എന്നിവർ സംസാരിച്ചു. ചോരാത്ത വീട് പദ്ധതിയിൽ 52-ാമത് വീടാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |