SignIn
Kerala Kaumudi Online
Thursday, 09 July 2026 5.07 PM IST

സൗദി ഡിജിറ്റൽ ബാങ്കിൽ എം എ യൂസഫലിക്ക് ഓഹരി പങ്കാളിത്തം

yusafali

റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിംഗ് മേഖലയിൽ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം.

പുതുതായി രൂപീകരിച്ച വിഷൻ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നൽകിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയുമാണ് യൂസഫലി.

പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാൻ അബ്ദുൽ റഹ്മാൻ അൽ റാഷിദ് ചെയർമാനുമായ വിഷൻ ബാങ്കിൽ പ്രമുഖരായ സൗദി വ്യവസായികൾക്കും സ്ഥാപനങ്ങൾക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി പങ്കാളിത്തമുള്ളത്.

ഇതാദ്യമായിട്ടാണ് സൗദിയുടെ ബാങ്കിംഗ് മേഖലയിൽ സ്വദേശിയല്ലാത്ത ഒരാൾക്ക് ഓഹരി പങ്കാളിത്തം ലഭിക്കുന്നത്.

600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്റെ മൂലധനം. ഈ വർഷാവസാനത്തോടെ വിഷൻ ബാങ്ക് പൂർണ രീതിയിൽ പ്രവർത്തന സജ്ജമാകും. ലോകത്തെ മുൻനിര സാമ്പത്തിക കേന്ദ്രമാകാൻ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നത്. വിഷൻ ബാങ്ക്, എസ്. ടി.സി. എന്നിവയടക്കം മൂന്ന് ഡിജിറ്റൽ ബാങ്കുകൾക്കാണ് സൗദി ഭരണകൂടം പ്രവർത്തനാനുമതി നൽകിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്‌കരിച്ച ഏറ്റവും വലിയ പരിഷ്‌കരണ പദ്ധതിയായ വിഷൻ 2030 ന്റെ നയങ്ങൾക്കനുസരിച്ചാണ് ഡിജിറ്റൽ ബാങ്കുകൾ പ്രവർത്തിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360