സ്റ്റോക്‌ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ പുരസ്കാരത്തിന് കാൾ ഡൈസെറോത്ത് (യു.എസ്), പീറ്റർ ഹെഗമൻ (ജർമ്മനി), ജോർജ് നാഗൽ (ജർമ്മനി) എന്നീ ഗവേഷകർ അർഹരായി.
ന്യൂറോസയൻസിൽ വിപ്ലവം സൃഷ്ടിച്ച 'ഒപ്‌റ്റോജനറ്റിക്സ് ' എന്ന അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് അംഗീകാരം.
തലച്ചോറിലെ ഓരോ കോശത്തെയും പ്രത്യേകം നിയന്ത്രിക്കാൻ ഒപ്റ്റോജനറ്റിക്സിലൂടെ സാധിക്കും.ലൈറ്റിന്റെ സ്വിച്ച് ഇടുന്നത് പോലെ മസ്തിഷ്‌കത്തിലെ നാഡീകോശങ്ങളെ ഓണാക്കാനും ഓഫാക്കാനും കഴിയുമെന്ന് കണ്ടെത്തി.
നാഡീകോശങ്ങൾ എങ്ങനെയാണ് ഓർമ്മ, വികാരം, സ്വഭാവം എന്നിവയെ രൂപപ്പെടുത്തുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞു.
പാർക്കിൻസൺസ്, അന്ധത, വിഷാദം തുടങ്ങിയ രോഗങ്ങൾ പഠിക്കാനും അവയ്ക്ക് കാരണമായ പ്രത്യേക കോശങ്ങളെ തിരിച്ചറിഞ്ഞ് ചികിത്സ നടത്താനും വഴി തുറന്നു.
പുരസ്കാര തുകയായ 12 മില്യൺ സ്വീഡിഷ് ക്രോണർ ( 11,51,13,516 രൂപ) മൂവരും തുല്യമായി പങ്കിടും. ഡിസംബർ 10ന് സ്റ്റോക്ഹോമിലാണ് സമ്മാനദാനം.
വേറിട്ട തലങ്ങളിൽ
നടത്തിയ ഗവേഷണം
# കാൾ ഡൈസെറോത്ത് (55) : യു.എസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ സൈക്കാട്രി, ബിഹേവിയറൽ സയൻസസ് പ്രൊഫസർ.
# പീറ്റർ ഹെഗമൻ (72): ജർമ്മനിയിലെ ബെർലിൻ ഹംബോൾട്ട് യൂണിവേഴ്സിറ്റിയിൽ മുതിർന്ന ന്യൂറോ സയൻസ് പ്രൊഫസർ.
# ജോർജ് നാഗൽ (73): ജർമ്മനിയിലെ വർസ്ബർഗ് യൂണിവേഴ്സിറ്റിയിൽ മോളിക്യുലാർ പ്ലാന്റ് ഫിസിയോളജി പ്രൊഫസർ.
# ഏക കോശ പായലിൽ പ്രകാശം തട്ടുമ്പോൾ ഉണരുന്ന 'ചാനൽ റോഡോപ്‌സിൻ ' എന്ന പ്രോട്ടീനെ ജർമ്മനിയിലെ ഈ രണ്ടു ശാസ്ത്രജ്ഞർ കണ്ടെത്തിയതാണ് വഴിത്തിരിവായത്.
# പ്രോട്ടീനെ പ്രകാശത്താൽ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സ്വിച്ചാക്കി മാറ്റി പ്രോട്ടീന്റെ ജീൻ എലിയുടെ തലച്ചോറിലെ പ്രത്യേക നാഡീകോശങ്ങളിൽ സ്ഥാപിച്ചത് അമേരിക്കയിലെ ശാസ്ത്രജ്ഞനാണ്.
# നീല ലേസർ വെളിച്ചം നൽകിയിപ്പോൾ, ഈ കോശങ്ങൾ മാത്രം കൃത്യമായി ഉണർന്നു (നാഡി സിഗ്നലുണ്ടായി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |