SignIn
Kerala Kaumudi Online
Friday, 03 July 2026 10.18 AM IST

പഠനോത്സവ വിളംബര ജാഥയുമായി എ.എൽ.പി.എസ് ആലങ്കോട്

s
പഠനോത്സവ വിളംബര ജാഥ വ്യത്യസ്തമാക്കി ജനത എ എൽ പി എസ് ആലങ്കോട്

ചങ്ങരംകുളം: ജനത എ.എൽ.പി.എസ് ആലങ്കോട് പഠനോത്സവ വിളംബര ജാഥ സംഘടിപ്പിച്ചു. വൈകിട്ട് നാലിന് സ്‌കൂളിൽ നിന്ന് പുറപ്പെട്ട വിളംബര ജാഥ അച്ചായത്ത് കുന്നിൽ സമാപിച്ചു. ചങ്ങരംകുളത്തെത്തിയ വിളംബര ജാഥ കാണാൻ നിരവധി പേർ എത്തിയിരുന്നു. മാന്തടത്തും പന്താവൂരും കുട്ടികൾ വിവിധ കലാപരിപാടികളുടെ അകമ്പടിയിൽ വിളംബരം നടത്തി. അതിനുശേഷം കിളിയംകുന്ന് പഠനോത്സവം നടന്നു. ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിപ്രകാരം എല്ലാവരെയും വായിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി പ്രഖ്യാപിച്ചു. എച്ച്.എം ബീന,​ പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ്, മുൻ പി.ടി.എ പ്രസിഡന്റും തവനൂർ കെ.എം.ജി.വി ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകനുമായ ജാഫർ, കരാട്ടെ മാസ്റ്റർ സെൻഷായ് ഹമീദ് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL