SignIn
Kerala Kaumudi Online
Monday, 29 June 2026 3.14 AM IST

ഇന്ധനക്കുഴലിൽ നിന്ന് ആകാശം മുട്ടെ ഉയർന്നു പൊങ്ങി; എണ്ണച്ചോർച്ചയിൽ അടിയന്തര സാഹചര്യമെന്ന് കുവൈറ്റ് കമ്പനി

kuwait

കുവൈറ്റ് സിറ്റി: ഇന്ധനക്കുഴലിലുണ്ടായ ചോർച്ച മൂലം അടിയന്തര സാഹചര്യമാണുള്ളതെന്ന് കുവൈറ്റ് കമ്പനി. എന്നാൽ എണ്ണച്ചോർച്ചയിൽ ആർക്കും പരിക്കില്ലെന്നും രാജ്യത്തെ എണ്ണ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നുമാണ് വിവരം. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ കമ്പനിയിൽ തിങ്കളാഴ്ചയാണ് എണ്ണ ചോർച്ചയുണ്ടായത്.

ജനവാസ പ്രദേശത്തല്ല അപകടമുണ്ടായതെന്നും കരയിലാണ് എണ്ണച്ചോർച്ച റിപ്പോർട്ട് ചെയ്തതെന്നും കമ്പനി വക്താവ് വ്യക്തമാക്കി. ഇന്ധനക്കുഴലിൽ നിന്നും ഉയരത്തിൽ എണ്ണ പുറത്തേയ്ക്ക് തെറിക്കുന്നതും പരിസരത്ത് ചുറ്റും തളംകെട്ടി കിടക്കുന്നതുമായ ദൃശ്യങ്ങൾ കുവൈറ്റ് മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.

അതേസമയം രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രവിശ്യയിൽ ഉണ്ടായ എണ്ണച്ചോർച്ച മൂലം അപകടകരമായ പുകപടലങ്ങൾ ഒന്നും പുറന്തള്ളപ്പെട്ടിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ചോർച്ചയുടെ സ്രോതസ് കണ്ടെത്തി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജീവനക്കാരെ നിയോഗിച്ചതായും എണ്ണക്കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, KUWAIT, CITY, OIL, RIGG, FOSSIL, OILING, FUEL, LEAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360