SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.52 PM IST

'ഇതാണോ റോഡ്, ഇതിലൂടെ  കാറോടിക്കാൻ  കഴിയുമോ'; ഷൂസ് കൊണ്ട് ടാർ ഇളക്കി എം എൽ എ യുടെ പ്രതികരണം, വീഡിയോ വെെറൽ

road

ലക്‌നൗ: പുതിയതായി ടാറിട്ട റോഡിന്റെ ഗുണനിലവാരം മോശമായതിൽ കരാറുകാരനെ ശാസിക്കുന്ന എം എൽ എയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഉത്തർപ്രദേശിലെ ഗാസിപുർ മണ്ഡലത്തിലാണ് സംഭവം. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി എം എൽ എയായ ബേദിറാം ആണ് മണ്ഡലത്തിലെ റോഡിന്റെ നിലവാരം പരിശോധിച്ചത്.

'ഇതാണോ റോഡ്, ഈ റോഡിലൂടെ കാറോടിക്കാൻ കഴിയുമോ?' എന്ന് ചോദിച്ച് തന്റെ ഷൂസ് ഉപയോഗിച്ച് റോഡിലെ ടാർ നീക്കുന്ന എം എൽ എയെയാണ് വീഡിയോയിൽ കാണുന്നത്. ജനങ്ങളുടെ പരാതിയെ തുടർന്നാണ് അദ്ദേഹം റോഡ് പരിശോധിക്കാൻ എത്തിയത്.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും അവിടെ ഉണ്ടായിരുന്നു. കരാറുകാരനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. നിലവാരമില്ലാത്ത റോഡ് ആണ് നിർമിച്ചിരിക്കുന്നതെന്നും ആറ് മാസം പോലും നിലനിൽക്കില്ലെന്നും ബേദിറാം പറഞ്ഞു.

ജഖാനിയൻ പ്രദേശത്തെ ജാംഗിപൂർ ബഹാരിയാബാദ് - യൂസുഫ്‌പൂർ എന്നിവയെ ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ റോഡിലെ അപാകതയാണ് എം എൽ എ കണ്ടെത്തിയത്. ഈ റോഡിനായി 3.8കോടി രൂപയാണ് ചെലവഴിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360