SignIn
Kerala Kaumudi Online
Monday, 19 October 2026 12.12 AM IST

കസ്റ്റഡിയിലെടുത്തപ്പോഴും സുഹൈലിന് നിർത്താതെ കസ്റ്റമേഴ്‌സിന്റെ ഫോൺ കോളുകൾ; സിനിമയിലെ ക്യാമറാമാനെ കൈയ്യോടെ പൊക്കിയത് ഇങ്ങനെ

suhail

കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറാമാൻ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടിൽ സുഹൈൽ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്‌. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന്‌ എക്സൈസ് സംഘം പറഞ്ഞു.

50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാൻ ശ്രമിച്ചു. ഇതെല്ലാം അതിജീവിച്ച് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് തൂക്കി എടുക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. 50 ഗ്രാമിന് 2000 രൂപ വാങ്ങിയാണ് വിറ്റിരുന്നത്.

നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളിൽ സുഹൈൽ പ്രവർത്തിച്ചിട്ടുണ്ടെന്ന്‌ എക്‌സൈസ് അധികൃതർ അറിയിച്ചു. കോളേജ് വിദ്യാർത്ഥികൾക്കടക്കം ലഹരി കൈമാറാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രതിയോട് കഞ്ചാവ് വാങ്ങിയ, എരുമേലി തെക്ക് കരിങ്കല്ലുംമൂഴി പടിഞ്ഞാറെ തടത്തേൽ ആരോമൽ സജിയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധിപേർ കഞ്ചാവ് ആവശ്യപ്പെട്ട് സുഹൈൽ സുലൈമാന്റെ ഫോണിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SUHAIL, DRUGS, GANJAA, ARREST, CINEMA CAMERAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY