
ചാവക്കാട്: സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചവടി പുളിക്കൽ വീട്ടിൽ കമറുദ്ദീന്റെ മകൻ നെജിൽ (28) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു മജസ്റ്റിക് സിറ്റിയിലെ ഷെറിഫിയ ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എടക്കഴിയൂർ പഞ്ചവടി ഹസ്സൻ കോയ ബിച്ചിൽവച്ചാണ് സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ചാവക്കാട് സി.ഐ. എം.കെ. രമേശിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയായിരുന്നു. എസ്.ഐ. സജിത്ത് കുമാർ, ജി.എസ്.സി.പി.ഒ. സജീവൻ, സി.പി.ഒമാരായ വിപിൻ, രജിത്ത് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് നെജിൽ. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |